തൃശൂർ: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷന് മുമ്പിൽ നടത്തിയ സായാഹ്ന ധർണ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ ഇത്രയും കാലം നടത്തിയത് ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന അധോലോക ഭരണമാണ്. സ്വർണക്കള്ളക്കടത്തും കറൻസിക്കടത്തും നടത്തുന്ന ഒരു മുഖ്യമന്ത്രി ഭരണത്തിൽ തുടരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, മേഖലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാൽ, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അയിനിക്കുന്നത്ത്, ദയാനന്ദൻ മാമ്പുള്ളി, എം.എസ്. സമ്പൂർണ്ണ, എ.ആർ. അജിഘോഷ്, എൻ.ആർ. റോഷൻ, സർജു തൊയക്കാവ്, കെ.ആർ. അനീഷ് മാസ്റ്റർ, ഐ.എൻ. രാജേഷ്, ധന്യ രാമചന്ദ്രൻ, ആതിര. വി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |