SignIn
Kerala Kaumudi Online
Friday, 26 April 2024 11.01 PM IST

വന്യമൃഗ ശല്യം തടയുന്ന ക്രമീകരണമടക്കം 50 കണ്ടുപിടിത്തങ്ങൾ : സഹൃദയയിലെ ഇന്നൊവേഷൻ പ്രദർശനം സമാപിച്ചു

science-fest-at-sagardaya

കൊടകര: നവീനങ്ങളായ ആശയം ജനോപകാരപ്രദമായ ഉപകരണങ്ങളാക്കി മാറ്റിയ കണ്ടുപിടിത്തങ്ങളുടെ പ്രദർശനം സഹൃദയയിൽ സമാപിച്ചു. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.നിക്‌സൻ കുരുവിള അദ്ധ്യക്ഷനായി. പ്രദർശനം കാണാനായി നൂറ് കണക്കിന് വിദ്യാർത്ഥികളും കമ്പനി പ്രതിനിധികളുമെത്തി. ഇന്നൊവേഷനുകളെ ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളിലെ പ്രതിനിധികളും വിദ്യാർത്ഥികളുമായി ചർച്ച നടത്തി. കേരള സ്റ്റാർട്ട് അപ് മിഷന്റെ റിസർച്ച് ഇന്നൊവേഷൻ നെറ്റ് വർക്ക് കേരളയുമായി സഹകരിച്ച് സഹൃദയ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനം നോളേജ് ഇക്കോണമി മിഷൻ തലവൻ ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ലൈഫ് സയൻസ് പാർക്ക് ഡയറക്ടർ സി.പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പവർ സിസ്റ്റംസ്, നിർമാണ സാങ്കേതിക വിദ്യകൾ, ബയോടെക്‌നോളജി, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ തെരഞ്ഞെടുത്ത 50 കണ്ടുപിടിത്തങ്ങളാണ് പ്രദർശിപ്പിച്ചത്. സഹൃദയ എക്‌സി. ഡയറക്ടർ ഫാ.ജോർജ് പാറേമാൻ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ പ്രൊഫ.ജിബിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രദർശിപ്പിച്ച കണ്ടുപിടിത്തങ്ങൾ

കാമറകളുടെയും ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്ന വൈബ്രേറ്ററുകളുടേയും സഹായത്തോടെ കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയുന്ന ജംഗിൾ ഐ

ശിശുക്കളിലെ വിളർച്ചയും മഞ്ഞപ്പിത്തവും വേദനയില്ലാതെ വിരൽത്തുമ്പിൽ തൊട്ട് കണ്ടെത്തുന്ന പോയിന്റ് ഒഫ് കെയർ ഡയഗ്നോസ്റ്റിക് ഡിവൈസസ്

ഭാഗികമായി ഒരു കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടവർക്കായി കംപ്യൂട്ടർ നിയന്ത്രിത ഫിസിയൊ തെറാപ്പി യൂണിറ്റ്. ആശുപത്രിയിൽ പോകാതെ ഗർഭസ്ഥ ശിശുവിന്റെ ഹൃദയ സ്പന്ദനം അളക്കാവുന്ന ഫീറ്റൽ ഹാർട്ട് റേറ്റ് മോണിട്ടർ. പ്ലാസ്റ്റികിന് ബദലായി കവുങ്ങിന്റെ ഇലകളിൽ നിന്നും എളുപ്പത്തിൽ ഉൽപാദിപ്പിക്കാവുന്ന പാക്കിംഗ് വസ്തുക്കൾ. കാൻസർ രോഗ ചികിത്സയിൽ വൻ മാറ്റങ്ങൾക്ക് വഴി തെളിക്കുന്ന ഇലക്ട്രോ കെമിക്കൽ സെൻസറുകൾ. കാൻസർ ചികിത്സയിൽ നൽകേണ്ട മരുന്നുകളുടെ ഡോസ് സെൻസറുകളുടെ സഹായത്തോടെ കണ്ടെത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SAHRIDAYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.