SignIn
Kerala Kaumudi Online
Friday, 26 April 2024 10.06 PM IST

കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി ഹൈടെക് കെട്ടിടം ഉദ്ഘാടനം 24 ന്

new-building
​ ​ക​യ്പ​മം​ഗ​ലം​ ​ഗ​വ.​ ​ഫി​ഷ​റീ​സ് ​സ്‌​കൂ​ളി​ലെ ഹൈ​ടെ​ക് ​കെ​ട്ടി​ടം​.

കയ്പമംഗലം : കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടം 24ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയ ഹൈടെക് കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ, നൂറുവർഷം പിന്നിട്ട കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എയുടെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടരകോടി ചെലവഴിച്ചാണ് മൂന്ന് നിലകളിലായി ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇ.ടി.ടൈസൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്.ജയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സജിമോൻ, പി.ടി.എ പ്രസിഡന്റ് കെ.പി.ഷാജി, സായ ടീച്ചർ, സജി ടീച്ചർ, രമേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.