കൊടുങ്ങല്ലൂർ: നഗരസഭയുടെയും നഗരസഭാ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കേര രക്ഷാ വാരാചരണം നടത്തി. തെങ്ങിന്റെ കീടരോഗ നിയന്ത്രണം, പച്ചില വളപ്രയോഗം ശീമക്കൊന്ന നടീൽ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. ചെറുപയർ, ഡെയിഞ്ച, സെസ് ബാനിയ തുടങ്ങിയ പച്ചില വളച്ചെടികളുടെ വിത്തും കേര രക്ഷാചാരണത്തിന്റെ ഭാഗമായി കർഷകർക്ക് നൽകും. ഇതിന് 6.25 രൂപ ധനസഹായം നൽകും. പുല്ലൂറ്റ് കോഴിക്കുളങ്ങരയിൽ കൃഷിക്കാരനായ കൊല്ലം പറമ്പിൽ സുബ്രഹ്മണ്യന്റെ തെങ്ങിൻ തോട്ടത്തിൽ ശീമക്കൊന്ന തൈകൾ നട്ട് നഗരസഭാ ചെയർപേഴ്സൺ എം.യു. ഷിനിജ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണിക്കൃഷ്ണൻ, വാർഡ് കൗൺസിലർ എ.വി. വിനീത, കൃഷി ഓഫീസർ വി.കെ. മണി, അസിസ്റ്റന്റ് കൃഷി ഓഫിസർ ശ്രുതി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |