തൃശൂർ: ഹാർമണി സംഗീത പുസ്തകോത്സവം 5,6,7 തീയതികളിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. നാളെ രാവിലെ 10ന് ആരംഭിക്കും. വൈകിട്ട് 4.44ന് സംഗീത സംവിധായകൻ പി.ജെ.ബേണി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി സംഗീത പുസ്തക രചയിതാക്കൾ, സംഗീത പുസ്തക പ്രസാധകർ എന്നിവരെ അനുമോദിക്കും. മികച്ച സംഗീത പുസ്തകങ്ങൾക്ക് പുരസ്കാരവും നൽകും. ഈ ദിവസങ്ങളിൽ സംഗീത പരിപാടികൾ, പ്രഭാഷണം, സംഗീതോപകരണങ്ങൾ പരിചയപ്പെടുത്തുന്ന സെഷൻ, സംഗീത സംബന്ധിയായ കൗതുക വസ്തുക്കളുടെ പ്രദർശനം എന്നിവയും നടക്കുമെന്ന് ഹാർമണി സ്കൂൾ ഒഫ് മ്യൂസിക് ഡയറക്ടർ ജിമ്മി മാത്യു, പ്രൊഫ.സി.എ.ഈനാശു, എം.ആർ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |