പുതുക്കാട്: ദക്ഷിണ റെയിൽവേ യൂസഴ്സ് കമ്മിറ്റി യോഗം 14 ന് ചെന്നൈയിൽ ചേരും. ജനറൽ മാനേജരുടെ അദ്ധ്യക്ഷതയിലാകും യോഗം. വിവിധ വകുപ്പ് മേധാവികൾക്കൊപ്പം കേരളം, തമിഴ്നാട് പോണ്ടിച്ചേരി എന്നിവിടങ്ങളിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് യാത്രക്കാരെ പ്രതിനിധീകരിച്ച് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയും തിരുവനന്തപുരം കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനുമായ അരുൺ ലോഹിതാക്ഷൻ പങ്കെടുക്കും. ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, പുതുക്കിയ സമയക്രമത്തിലെ അപാകതകൾ, കേരളത്തിലെ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിലെ കാലതാമസം എന്നിവ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അരുൺ ലോഹിതാക്ഷൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |