തൃശൂർ: സമഗ്ര കുടിയേറ്റ നിയമം ആവിഷ്കരിക്കുക, പിരിച്ചുവിട്ട കേന്ദ്ര പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾ പാർലമെന്റ്, രാജ്ഭവൻ മാർച്ച് നടത്തും.
പ്രചാരണാർത്ഥം 6ന് വൈകിട്ട് 6ന് കാസർകോട്ട് നിന്ന് ആരംഭിക്കുന്ന പ്രവാസി മുന്നേറ്റ ജാഥ മന്ത്രി വി.അബ്ദുൾറഹിമാൻ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 3ന് തൃശൂരും 6ന് ചാവക്കാടും 11ന് 9ന് കൊടുങ്ങല്ലൂരും സ്വീകരണം നൽകും. 14ന് വൈകിട്ട് 6ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. 16ന് രാവിലെ 10ന് ആരംഭിക്കുന്ന രാജ്ഭവൻ മാർച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 2023 ഫെബ്രുവരി 15നാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് സംഘം ജനറൽ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ, പ്രസിഡന്റ് ഗഫൂർ പി.ലില്ലീസ്, സംസ്ഥാന സെക്രട്ടറി വി.സെയ്താലിക്കുട്ടി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |