തൃശൂർ: പുതുതായി നിർമ്മിച്ച അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ്, സെക്ഷൻ ഓഫീസ് എന്നിവയുടെ ഉദ്ഘാടനം 21ന് ഉച്ചയ്ക്ക് 2.30ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവർ പങ്കെടുക്കും.
പുല്ലഴി 110 കെ.വി. സബ് സ്റ്റേഷന്റെ എതിർവശത്തുള്ള സ്ഥലത്താണ് കെട്ടിടം. 1957 മുതൽ വാടകക്കെട്ടിടത്തിലാണ് ഈ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. കോർപറേഷനിലെ 13 ഡിവിഷനുകൾ ഈ സെക്ഷൻ പരിധിയിൽലാണ്. 77 ലക്ഷം ചെലവിലാണ് 225.4 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലാണ് കെട്ടിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |