വടക്കാഞ്ചേരി: രാഷ്ട്രീയത്തിൽ മാത്രമല്ല കളിക്കളത്തിലും മിന്നും ജയം നേടി ഐശ്വര്യ ഉണ്ണി. കേരളോത്സവത്തിലാണ് തെക്കുംകര പഞ്ചായത്തിലെ കരുമത്ര ഒന്നാം വാർഡ് മെമ്പർ കൂടിയായ ഐശ്വര്യ മിന്നും താരമായത്. മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഐശ്വര്യ താരമായത്.
ഷോട്ട് പുട്ട്, ജാവലിൻ, ഡിസ്കസ് എന്നിവയിലാണ് മെമ്പർ മത്സരിച്ചത്. വാർഡിലെ അസ്ട്രോസ് ക്ലബ്ബിന്റെ പ്രതിനിധിയായാണ് മത്സരത്തിനിറങ്ങിയത്. സ്കൂൾ പഠനകാലത്ത് പഠിക്കുന്ന കാലഘട്ടത്തിൽ മത്സരിക്കുമ്പോഴും ഇഷ്ട ഇനങ്ങളായിരുന്നു ഇവ. വിജയം നേടിയ ഐശ്വര്യയെ മറ്റ് പഞ്ചായത്ത് മെമ്പർമാരും നാട്ടുകാരും അഭിനന്ദിച്ചു.
പഞ്ചായത്തിലെ ബി.ജെ.പി പ്രതിനിധിയാണ് ഐശ്വര്യ ഉണ്ണി. കേരളോത്സവങ്ങളിൽ സംഘാടകരുടെ റോളിലാണ് മെമ്പർമാർ. മത്സര രംഗത്ത് ഇറങ്ങുന്നത് അപൂർവമാണ്. വാർഡിലെ മറ്റ് താരങ്ങൾക്ക് പ്രചോദനം ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരിക്കാൻ ഇറങ്ങിയതെന്ന് ഐശ്വര്യ ഉണ്ണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |