കുന്നംകുളം: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരമുളള 16 വായനശാലകൾക്ക് ലോക കപ്പ് ഫുട്ബാൾ മത്സരം കാണാനും അനുബന്ധ പരിപാടി സംഘടിപ്പിക്കാനുമായി എട്ട് ലക്ഷം രൂപയുടെ എൽ.ഇ.ഡി പ്രൊജക്ടർ നൽകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോടനുബന്ധിച്ച് വനിതകൾക്കായി ജിംനേഷ്യം സ്ഥാപിക്കുന്ന പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി എട്ട് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ എട്ട് ലക്ഷം, ലൈഫ് ഭവന പദ്ധതിക്കായി 26 ലക്ഷം, വിവിധ പഞ്ചായത്തുകളിൽ കാന നിർമ്മാണത്തിന് 40 ലക്ഷം, വയോജന കലാമേളയ്ക്ക് രണ്ട് ലക്ഷം എന്നീ പുതിയ പ്രൊജക്ടുകൾക്കാണ് അംഗീകാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |