SignIn
Kerala Kaumudi Online
Friday, 26 April 2024 9.43 PM IST

തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം: തുക തിരിച്ചടയ്ക്കണം

thozhi

തൃശൂർ : അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മണലൂർ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം ചെയ്ത തുക തിരിച്ചടയ്ക്കാൻ ജില്ലാ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടു. 2022-23 സാമ്പത്തിക വർഷത്തിൽ പതിനൊന്നാം വാർഡിൽ നടപ്പിലാക്കിയ 'മണലൂർ പടിഞ്ഞാറ്റുമുറി വാർഡിൽ ചെറുകിട നാമമാത്ര കർഷകരുടെ ഭൂമിയിലെ പ്രവർത്തനം' എന്ന പ്രവൃത്തിയിലാണ് തുക ദുർവിനിയോഗം കണ്ടെത്തിയത്. ഈ പ്രവൃത്തിക്കായി വിതരണം ചെയ്ത അഞ്ച് മസ്റ്റർ റോളുകൾ പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ച് 16 ാം വാർഡിൽ 211 തൊഴിൽ ദിനങ്ങൾ ചെയ്ത് 65,621 രൂപ ദുർവിനിയോഗം ചെയ്തതിനെതിരെയാണ് ജില്ലാ ഓംബുഡ്‌സ്മാൻ അഡ്വ.വി.അബ്ദുൾ അസീസിന്റെ ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NREG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.