ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ആഡംബര കാർ നിർമാതാക്കളായ ലെക്സസ് ഒരുങ്ങുന്നു. ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലെക്സസ്. ഇന്ത്യയിൽ ആറ് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രീമിയം സെഗ്മെന്റ് വിഭാഗത്തിൽ കൂടുതൽ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. 2021-നെ അപേക്ഷിച്ച് 2022-ൽ വില്പനയിൽ 76 ശതമാനം വളർച്ചയാണ് ലെക്സസ് ഇന്ത്യ രേഖപ്പെടുത്തിയത്. 2018ൽ നേടിയ 40,000 യൂണിറ്റുകൾ കടന്ന് ആഭ്യന്തര ആഡംബര കാർ വിഭാഗം ഈ വർഷം എക്കാലത്തെയും മികച്ച വിൽപ്പന രേഖപ്പെടുത്താനുള്ള തയാറെടുപ്പിലാണ്.
ഡോക്ടർമാർ, ആർക്കിടെക്റ്റുകൾ, അഭിഭാഷകർ, പൈലറ്റുമാർ, കോർപ്പറേറ്റുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ പ്രൊഫഷണലുകൾക്കിടയിലേക്ക് കൂടുതൽ കടന്നു ചെല്ലാനാണ് ഉദ്ദേശിക്കുന്നതെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി പറയുന്നു. നിലവിൽ ഇന്ത്യയിൽ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ബിസിനസുകാരാണ്.
നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 19 വിൽപ്പന കേന്ദ്രങ്ങളുണ്ട്. ആഡംബര കാർ വിഭാഗത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വിപണിക്ക് വലിയ വളർച്ചാ സാധ്യതയാണ് ലെക്സസ് കാണുന്നു. വിൽല്പന ഈവർഷം രണ്ടിരട്ടി വളർച്ച നേടണം. ലെക്സസിന്റെ കാര്യത്തിൽ മികച്ച പത്ത് വിപണികളിൽ ഇന്ത്യൻ വിപണി ഇതിനകം തന്നെയുണ്ട്.
പ്രാദേശികമായി നിർമ്മിക്കുന്ന ES 300h സെഡാൻ ഉൾപ്പെടെ ആറ് മോഡലുകളാണ് ലെക്സസ് ഇന്ത്യ നിലവിൽ ഇവിടെ വില്പന നടത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |