കൊച്ചി: യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേയ്സ്(യു.പി.ഐ) ഉപയോഗിച്ച് പണം കൈമാറുന്ന സംവിധാനമൊരുക്കാൻ ഇന്ത്യയും ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവും ധാരണയിലെത്തി. ഇതുസംബന്ധിച്ച കരാറിൽ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന്റെ(എൻ.പി.സി.എൽ) ഇന്റർനാഷണൽ വിഭാഗവും പെറുവിലെ കേന്ദ്ര ബാങ്കുമായി കരാർ ഒപ്പുവെച്ചു. രാജ്യാന്തര വിപണിയിൽ യു.പി.ഐ ഉപയോഗിക്കുന്നതിനുമായി കേന്ദ്ര ബാങ്കുകളുമായി ഇന്ത്യ ഒപ്പുവെക്കുന്ന രണ്ടാമത്തെ ധാരണാ പത്രമാണിത്. നേരത്തെ ബാങ്ക് ഒഫ് നമീബിയയുമായി സമാനമായ ധാരണയിൽ എൻ.പി.സി.എൽ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |