കൊച്ചി: ലുലു ഹാപ്പിനെസ് ഡ്രൈവിന്റെ ഭാഗമായി മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനൊരുങ്ങി ലുലു ഓൺ സെയിൽ ഇന്ന് മുതൽ ആരംഭിക്കും. ജൂലായ് 4 മുതൽ 7വരെയാണ് ലുലു ഓൺ സെയിൽ നടക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾക്ക് പുറമെ അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടിവി തുടങ്ങിയ 50 ശതമാനം വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. ഈ നാല് ദിവസവും ലുലു സ്റ്റോറുകൾ
അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കും.
കൂടാതെ ശനിയാഴ്ച രാവിലെ 9 മുതൽ തിങ്കളാഴ്ച പുലർച്ചെ 2 മണി വരെ നീളുന്ന 41 മണിക്കൂർ നീണ്ട നോൺസ്റ്റോപ്പ് ഷോപ്പിംഗും ഒരുക്കിയിട്ടുണ്ട്.ലുലു ലോയൽറ്റി കസ്റ്റമേഴ്സിന് സപെഷ്യൽ വിൻഡോ എൻട്രി ഇന്നലെ മുതൽ ലഭ്യമായിരുന്നു. ലുലു ഫാഷൻ സ്റ്റോറിൽ ബ്രാൻഡഡ് വസ്ത്രശേഖരങ്ങൾ പകുതി വിലയ്ക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |