തിരുവനന്തപുരം: സമുഹത്തിലെ മതനിരപേക്ഷ സമീപനം നിലനിർത്തുന്നതിന് പുതുതലമുറ ജാഗ്രത കാട്ടണമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. അൽ മുക്താദിർ എഡ്യൂക്കേഷണൽ അവാർഡ് കേരള മുസ്ലീം ജമാ അത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിതരണം ചെയ്ത ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എം. എ. സിറാജുദ്ദീന് മാനവിക സേവന പുരസ്‌കാരം മന്ത്രി കൈമാറി. എം.ആർ.സി.പി.ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഷഹനാ സുബൈറിനെയും ആദരിച്ചു. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ക്യാഷ് അവാർഡ് നൽകി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ഡോ. ബിനു ഫ്രാൻസിസ്, നിംസ് മാനേജിംഗ് ഡയറക്ടർ എം. എസ് ഫൈസൽഖാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |