കൊച്ചി: പ്രീമിയം 350 സി.സി ബൈക്ക് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ നേടുവാൻ അവസരമൊരുക്കി വണ്ടർലയിൽ 'അടിപൊളിമ്പിക്സ്' മഴക്കാല മത്സരങ്ങൾ നടത്തുന്നു. കൊച്ചി വണ്ടർലയിൽ സംഘടിപ്പിക്കുന്ന മൺസൂൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പായ 'വണ്ടർല അടിപൊളിമ്പിക്സ്' ജൂലായ് 17ന് നടൻ ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 25ന് ഗ്രാൻഡ് ഫിനാലെയോടെ അവസാനിക്കുന്ന അടിപൊളിമ്പിക്സ് മത്സരങ്ങൾ ബുധൻ, ശനി, ഞായർ ദിവസങ്ങളിലാണ് ഉണ്ടാകുക. വണ്ടർല പ്രവേശനത്തിനുള്ള ടിക്കറ്റ് വാങ്ങുന്ന ഏവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ആഘോഷങ്ങളുടെ ഭാഗമായി, ടിക്കറ്റ് നിരക്കുകളിൽ 20 ശതമാനം കിഴിവ് ലഭിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് പ്രീബുക്കിംഗിൽ 25 ശതമാനം കിഴിവുമുണ്ടാകും.
യുവാക്കളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന വണ്ടർല അടിപൊളിമ്പിക്സ് മത്സരങ്ങളിലൂടെ കുട്ടിക്കാലത്തേക്ക് മഴക്കാല ഓർമകളിലേക്ക് തിരിച്ചുപോക്കാണ് ലക്ഷ്യമിടുന്നെതെന്ന് വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ് മനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |