തൃശൂർ : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാർട്ടിൽ ഓഫർ പെരുമഴയുമായി ഉത്രാടം ഡേ നൈറ്റ് സെയിൽ. കേരളത്തിലെ 54 ഷോറൂമിൽ ഇന്നും നാളെയും രാവിലെ ഒമ്പത് മുതൽ രാത്രി 12 മണി വരെ നടക്കുന്ന സെയിലിൽ 70 ശതമാനം വരെയുള്ള മെഗാ ഇളവുകളും എല്ലാത്തരം കമ്പനി ഓഫറും സമ്മാനങ്ങളും എക്സ്റ്റൻഡഡ് വാറണ്ടികളും ലഭിക്കും.
സ്‌ക്രീൻ ഗാർഡുകൾ മുതൽ മൊബൈൽ ഫോൺ, ലാപ്പ്‌ടോപ്പ് തുടങ്ങി എല്ലാവിധ ഉത്പന്നങ്ങളും മികച്ച വിലയിളവോടെ സ്വന്തമാക്കാം. ജി മാർട്ട് ബെൻസാ ബെൻസാ ഓഫറിലൂടെ ബമ്പർ സമ്മാനമായി ഒരു ഭാഗ്യശാലിക്ക് മെഴ്‌സിഡസ് ബെൻസ് കാറും അഞ്ച് ഭാഗ്യശാലികൾക്ക് മാരുതി എസ്‌പ്രസോ കാറും സമ്മാനമായി ലഭിക്കും. ഉത്രാടം സെയിലിൽ 5000 രൂപയ്ക്ക് മുകളിൽ പർചേസ് ചെയ്യുന്ന ഉപഭോക്താവിന് 1500 രൂപ വിലയുള്ള ഉറപ്പായ സമ്മാനവും ഡിജിറ്റൽ ഡിവിഷനിൽ റെഡീം ചെയ്യാവുന്ന 500 രൂപയുടെ ക്യാഷ് വൗച്ചറും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |