കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള പെൻഷൻ പദ്ധതിയായ എൻ.പി.എസ് വാത്സല്യ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ വിപണിയിൽ അവതരിപ്പിച്ചു. ജനനം മുതൽ കുട്ടികൾക്കായി കരുതൽ സമ്പാദ്യം ഒരുക്കി സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് സജ്ജമാക്കുന്നതാണ് എൻ.പി.എസ് വാത്സല്യ. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്. രാജ്യത്തെ 75 സ്ഥലങ്ങളിൽ ഒരേസമയം നടന്ന ചടങ്ങിൽ കുട്ടികൾക്ക് പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ(പി.ആർ.എ.എൻ) അംഗത്വ കാർഡുകൾ ധനമന്ത്രി ഓൺലൈനായി വിതരണം ചെയ്തു.
എൻ.പി.എസ് വാത്സല്യ
പ്രായപൂർത്തിയാകാത്തവർക്കായി രൂപകൽപ്പന ചെയ്ത നാഷണൽ പെൻഷൻ സംവിധാനത്തിന്റെ പതിപ്പാണ് എൻ.പി.എസ് വാത്സല്യ. മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കുട്ടികൾക്ക് വേണ്ടി വിഹിതം നിക്ഷേപിച്ച് ഇതിൽ അക്കൗണ്ട് തുറക്കാനാകും. കുട്ടിക്ക് 18 വയസാകുമ്പോൾ അക്കൗണ്ട് സാധാരണ പെൻഷൻ പദ്ധതി ആകും.
നേട്ടം
ഒരു കുട്ടിയുടെ ജനനം മുതൽ പ്രതിവർഷം 50,000 രൂപ സംഭാവന ചെയ്താൽ 10 ശതമാനം വാർഷിക വരുമാനത്തോടെ കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ തുക ഏകദേശം 25 ലക്ഷം രൂപയാകും. കുട്ടിയ്ക്ക് പ്രായപൂർത്തിയായതിന് ശേഷവും നിക്ഷേപം തുടർന്നാൽ 25 വയസിൽ തുക 40 ലക്ഷമാകും. 60 വയസ് വരെ ഇങ്ങനെ തുടർന്നാൽ കോർപ്പസിൽ ഏകദേശം 12.5 കോടി രൂപ ലഭിക്കും.
കുട്ടി ജനിക്കുമ്പോൾ മുതൽ പ്രതിവർഷം 50,000 വീതം മുടക്കിയാൽ
60 വയസിൽ ഫണ്ടിലുണ്ടാകുന്നത് 12.5 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |