തൃശൂർ: ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയുടെ മകൾ അഞ്ജലിയുടെ വിവാഹത്തോടനുബന്ധിച്ച് ഏഴ് യുവതികൾക്ക് വിവാഹ സഹായമായി നാല് പവൻ സ്വർണം വീതം നൽകും. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ യുവതികൾക്കാണ് വിവാഹസമ്മാനം. എല്ലാ വിവാഹങ്ങൾക്കും ദാനധർമ്മം നിഷ്‌കർഷിച്ച തോമസ് പാവറട്ടിയുടെ അമ്മ ട്രീസയുടെ സ്മരണയ്ക്കായാണ് ഈ സഹായം. ഒക്ടോബർ അഞ്ചിനാണ് വിവാഹം. ചാവക്കാട് ഒരുമനയൂർ കുറുമ്പൂർ വീട്ടിൽ സുശീലൻ വാസുവിന്റെ മകൻ അക്ഷയ് ആണ് വരൻ. ഗാന്ധിജയന്തി ദിനത്തിലെ ലളിതമായ ചടങ്ങിൽ കലാമണ്ഡലം ഗോപിയാശാൻ, സി.എം.ഐ സഭയുടെ ദേവമാതാ പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യൽ ഫാ. ഡേവീസ് പനയ്ക്കൽ, പ്രസിദ്ധ ചിത്രകാരൻ വി.എം. ബഷീർ എന്നിവർ യുവതികൾക്ക് സഹായം കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |