മുംബൈ; സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ബാങ്ക് ഒഫ് ബറോഡ എറണാകുളം സോണൽ ഓഫീസിൽ സ്വച്ഛതാ ഹീ സേവ കാമ്പയിൻ ആഘോഷിച്ചു. പൊതു ഇടങ്ങൾ വൃത്തിയാക്കുന്നതിലും യുവജനങ്ങളിൽ പൗര ഉത്തരവാദിത്തബോധം വളർത്തുന്നതിനുമാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സോണൽ ഹെഡ് ആൻഡ് ജനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിൽ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ആർ. കഗ്ദാൽ, റീജിയണൽ മാനേജർ ശശാഗിരി എന്നിവർ കൊച്ചിയിൽ നടന്ന വാക്കത്തോണിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ 'സ്വഭാവ് സ്വച്ഛത സംസ്‌കാര ശുചിത്വം' പ്രചാരണത്തിന്റെ ഭാഗമായി ബാങ്ക് ഒഫ് ബറോഡയുടെ വിവിധ ഓഫീസുകളിലും ശാഖകളിലും ശുചീകരണ തൊഴിലാളികളുടെആദരിക്കാൻ പ്ലാന്റേഷൻ ഡ്രൈവുകൾ, വാക്കത്തോണുകൾ, ആരോഗ്യ, ക്ഷേമ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |