കൊച്ചി: ക്രിസ്മസ് ആഘോഷരാവിന് വിരുന്നേകി ലുലുവിൽ ഭീമൻ കേക്ക് മിക്‌സിംഗ് നടന്നു. ഇരുപതിലധികം വ്യത്യസ്ത ചേരുവകളുമായി 3,500 കിലോയുടെ കേക്ക് മിക്‌സിംഗ് കൊച്ചി ലുലു മാളിൽ നടൻ സൈജു കുറുപ്പ് ഉദ്ഘാടനം ചെയ്തു. നടൻ ബാലു വർഗീസ്, ഗായകരായ അഭയ ഹിരൺമയി, മുഹമ്മദ് മഖ്ബൂൽ മൻസൂർ, ശ്രേയ രാഘവ്, നടനും സംവിധായകനുമായ സാജിദ് യാഹിയ തുടങ്ങിയവർ പങ്കെടുത്തു.
കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്‌ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ, മിക്‌സഡ് പീൽ തുടങ്ങിവയോടെയാണ് മിക്സിംഗ്. പ്ലം, റിച്ച് പ്ലം, ഷുഗർ ഫ്രീ, എഗ് ലെസ്, സ്ലൈസ്ഡ് തുടങ്ങിയ കേക്കുകളാണ് നിർമ്മിക്കുന്നത്.
ലുലു റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ഹൈപ്പർമാർക്കറ്റ്‌സ് ജനറൽ മാനേജർ സുധീഷ് നായർ, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഹൈപ്പർമാർക്കറ്റ് സീനിയർ എക്‌സിക്യൂട്ടീവ് ഷെഫ് ജെ. സുമഗലം, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |