കൊച്ചി: ജപ്പാനിലെ നിസാൻ മോട്ടോർസ് ഇന്ത്യയിൽ ഹൈബ്രിഡ്, സി.എൻ.ജി വാഹന വിപണികളിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നു. ഈ വിപണിയിലെ ഉപഭോക്തൃ പ്രവണതകൾ പഠിക്കുകയാണെന്ന് നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു. ഇക്കാര്യത്തിൽ തിരക്കിട്ട നടപടികളില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ ഹൈബ്രിഡ്, സി.എൻ.ജികാറുകളുടെ വില്‍പ്പന മെച്ചപ്പെട്ടുവെങ്കിലും ഇലക്ട്രിക് കാർ വിപണിയിൽ തിരിച്ചടി നേരിട്ടു.
പുതുക്കിയ നിസാൻ മാഗ്നൈറ്റ് പുതിയ മോഡൽ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ കമ്പനിയുടെ മൊത്തം വില്‍പ്പന 10 ശതമാനം കുറഞ്ഞ് 10,974 യൂണിറ്റുകളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |