കൊച്ചി: അഞ്ച് മിനിട്ടിൽ പാചകം ചെയ്യാവുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ' ശ്രേണിയിൽ ആറ് ഉത്പന്നങ്ങൾ ഓർക്ക്‌ല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശർമ്മയുടെ സാന്നിദ്ധ്യത്തിൽ ഈസ്റ്റേൺ പുറത്തിറക്കി. പുട്ട്, പാലപ്പം, നെയ്യ്, ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നിവയാണ് അവതരിപ്പിച്ചത്.
പ്രഭാത ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സമയവും അദ്ധ്വാനവും കുറയ്ക്കുന്ന ഭക്ഷണ ഉത്പന്നങ്ങൾ വിപണിയിലില്ലെന്നറിഞ്ഞാണ് '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ് ' തയ്യാറാക്കിയതെന്ന് ഈസ്റ്റേൺ സി.എം.ഒ മനോജ് ലാൽവാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പായ്ക്കറ്റ് പൊട്ടിച്ച് ചൂടുവെള്ളം ഉപയോഗിച്ച് അഞ്ച് മിനിട്ടിൽ ഉത്പന്നം തയ്യാറാക്കാം.
200 ഗ്രാം പായ്ക്കറ്റിലെ ഇടിയപ്പത്തിന് 99 രൂപയും മറ്റുള്ളവയ്ക്ക് 69 രൂപയുമാണ് വില. ആറ് മാസം കേടുകൂടാതിരിക്കുന്നതാണ് പായ്ക്കിംഗ്. കൃത്രിമവസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്നോവേഷൻസ് മേധാവി ശിവപ്രിയ ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |