തൃശൂർ: നന്തിലത്ത് ജി- മാർട്ടിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ആക്‌സസറീസിനും ദീപാവലി ഓഫർ പ്രഖ്യാപിച്ചു. 70 ശതമാനം വരെ മെഗാ ഡിസ്‌കൗണ്ടും കമ്പനി ഓഫറുകളും സമ്മാനങ്ങളും എക്‌സ്റ്റൻഡഡ് വാറണ്ടിയും ഇക്കാലയളവിൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ് /ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ ബ്രാൻഡുകളുടെയും പ്രൊഡക്ടുകളുടെയും വില കണക്കിലെടുത്ത് 25,000 രൂപ വരെ കാഷ്ബാക്ക് നേടാനും അവസരമുണ്ട്.
ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥകളിലും ഉയർന്ന കാലാവധിയിലും ഫിനാൻസ് പർച്ചേസ് ചെയ്യാനുമാകും. ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് വിലക്കുറവുമായി ബെൻസാ ബെൻസാ ഓഫറും തുടരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ബമ്പർ സമ്മാനമായി ഒരു മെഴ്‌സിഡസ് ബെൻസും അഞ്ച് മാരുതി എക്‌സ്‌പ്രസോ കാറുകളും സ്വന്തമാക്കാം. മൊബൈലുകൾക്കും ലാപ് ടോപ്പുകൾക്കും മികച്ച ഓഫറുകളുണ്ട്. എയർ കണ്ടിഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഡിഷ്‌വാഷർ തുടങ്ങിയവയ്ക്കും വിലക്കുറവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |