കൊച്ചി: ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 46.5 ശതമാനമായ 7.5 ലക്ഷം കോടി രൂപയിലെത്തി. ഇക്കാലയളവിലെ നികുതി വരുമാനം 13.05 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തേക്കാൾ നേരിയ വർദ്ധന മാത്രമാണ് വരുമാനത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് ഏഴ് മാസത്തിൽ 24.74 ലക്ഷം കോടി രൂപയായി. ഇക്കാലയളവിൽ സർക്കാരിന്റെ മൂലധന ചെലവ് മുൻവർഷത്തെ 5.5 ലക്ഷം കോടിയിൽ നിന്ന് 4.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |