കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന് 2021-22 സാമ്പത്തിക വർഷം 501 കോടി രൂപയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തികവർഷത്തെ 427 കോടി രൂപയിൽനിന്ന് 17 ശതമാനമാണ് ഇത്തവണ വരുമാനം വർദ്ധിച്ചത്. നികുതിക്ക് മുൻപുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വർദ്ധിച്ച് 202 കോടി രൂപയിലെത്തി.
അറ്റാദായം 127 കോടി രൂപയായിരുന്നത് 21 ശതമാനം ഉയർന്ന് 154 കോടിയിലെത്തി. 2021-22 സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വർഷവും 123 കോടി രൂപയായിരുന്നു നാലാം പാദത്തിലെ മൊത്തം വരുമാനം.
ഒരുരൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് മൂന്ന് രൂപ (300 ശതമാനം) എന്ന നിരക്കിൽ 2021-22 വർഷത്തെ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. ഇക്കഴിഞ്ഞ വർഷം 94,000 പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ മൊത്തം ഇടപാടുകാരുടെ എണ്ണം12 ലക്ഷമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |