മുംബയ്: രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക്. ഒന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത് .ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് നിലവിൽ 3.25 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.75 ശതമാനം മുതൽ 7.25 ശതമാനം വരെയും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഏഴ് മുതൽ പതിനാല് ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയും പതിനഞ്ച് മുതൽ നാൽപ്പത്തിയഞ്ച് ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയും നൽകും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.00 ശതമാനമായി തുടരും. 3 മാസം മുതൽ 6 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമായി സ്ഥിരമായി തുടരും. 6 മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നൽകും. 9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.00 ശതമാനം പലിശ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |