കോയമ്പത്തൂർ: പ്രമുഖ ആഭരണ ഭീമ ജുവൽസിന്റെ സിഗ്നേച്ചർ വെഡിംഗ് കളക്ഷനായ 'പരിണയ " അവതരിപ്പിച്ചു. പുതുമയേറിയതും പാരമ്പര്യത്തനിമയും ഒത്തിണങ്ങിയ സ്വർണ, ഡയമണ്ട് ആഭരണങ്ങളുടെ കളക്ഷനാണ് ഈ സീസണിൽ ഭീമ ജുവൽസ് പുറത്തിറക്കിയിട്ടുള്ളത്. വെഡിംഗ് പാക്കേജുകളായ ക്ളാസിക്, എലീറ്റ്, റോയൽ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കേരള, കർണാടക, തമിഴ്നാട്, ഹൈദ്രാബാദ് എന്നീ സംസ്ഥാനങ്ങളിലെ ഭീമ ഷോറൂമുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്.
തലമുറകളായി ഉപഭോക്താക്കൾക്ക് വിശേഷാവസരങ്ങളിൽ മികച്ച ആഭരണ കളക്ഷനുകൾ നൽകാനാകുന്നതിൽ സന്തോഷമുണ്ടെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് വൈവിദ്ധ്യമാർന്ന ആഭരണ കളക്ഷനുകൾ പരിണയ സിഗ്നേച്ചർ വെഡിംഗ് കളക്ഷനിലൂടെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |