SignIn
Kerala Kaumudi Online
Friday, 20 September 2024 7.15 AM IST

കാമ്പസിന്റെ പ്രാരംഭ ഓഹരി വില്പന 26 മുതൽ

Increase Font Size Decrease Font Size Print Page
ipo

മുംബയ്: സ്പോർട്സ്, അത്‌ലീഷർ ഫുട്‌വെയർ രംഗത്തെ പ്രമുഖരായ കാമ്പസ് ആക്‌ടീവ് വെയർ ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) 26ന് തുടക്കമാകും. 28 വരെ നീളുന്ന ഐ.പി.ഒയിലൂടെ നിലവിലുള്ള ഓഹരി ഉടമകളുടെ 4.79 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിലായി (ഒ.എഫ്.എസ്) വിറ്റഴിക്കുക. ഇതുവഴി 1,400 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

അഞ്ചുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 278-292 രൂപനിരക്കിലാണ് വില്പന. കുറഞ്ഞത് 51 ഓഹരിക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ളതാണ്. 15 ശതമാനം ഓഹരി സ്ഥാപനേതര നിക്ഷേപകർക്കും ബാക്കി റീട്ടെയിൽ നിക്ഷേപകർക്കും. എൻ.എസ്.ഇയിലും ബി.എസ്.ഇയിലും കമ്പനി ലിസ്‌റ്റ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, CAMPUS, IPO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.