കൊച്ചി: രാജ്യത്ത് സമ്പദ്പ്രതിസന്ധി വിട്ടകന്നിട്ടില്ലെന്ന സൂചന ശക്തമാക്കി മാർച്ചിൽ മുഖ്യ വ്യവസായമേഖലയുടെ വളർച്ച ഫെബ്രുവരിയിലെ 6 ശതമാനത്തിൽ നിന്ന് 4.3 ശതമാനത്തിലേക്ക് ഇടിഞ്ഞു.
കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ഇതിൽ വളം, സിമന്റ്, വൈദ്യുതി എന്നിവ മാത്രമാണ് മാർച്ചിൽ ഫെബ്രുവരിയേക്കാൾ വളർച്ച കുറിച്ചത്.
കിതച്ചും കുതിച്ചും
മുഖ്യ വ്യവസായമേഖലയുടെ വളർച്ച മാർച്ചിലും ഫെബ്രുവരിയിലും:
വിഭാഗം മാർച്ച് ഫെബ്രുവരി
കൽക്കരി -0.1% 6.8%
ക്രൂഡോയിൽ -3.4%-2.2%
പ്രകൃതിവാതകം 7.6% 12.5%
റിഫൈനറി ഉത്പന്നം 6.2% 8.8%
വളം 15.3% -1.4%
സ്റ്റീൽ 3.7% 5.9%
സിമന്റ് 8.8% 5.0%
വൈദ്യുതി 4.9% 4.5%
10.4%
കഴിഞ്ഞ സാമ്പത്തികവർഷത്തെ (2021-22) മൊത്തം മുഖ്യ വ്യവസായ വളർച്ച 10.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. 2020-21ൽ വളർച്ച നെഗറ്റീവ് 6.4 ശതമാനം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |