വില 7.89 ലക്ഷം രൂപ മുതൽ
ബുക്കിംഗ് ഡിസംബറിൽ ആരംഭിക്കും
കൊച്ചി: ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയുടെ പുതിയ എസ്.യു.വിയായ കൈലാഖ് കോപാക്‌ട് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കൈലാഖിന്റെ എക്സ് ഷോറൂം വില 7.89 ലക്ഷം രൂപ മുതലാണ്. ഇതുവരെ സ്‌കോഡ ഇന്ത്യയിൽ അവതരിപ്പിച്ച എസ്.യു.വികളിൽ ഏറ്റവും ചെറുതായ കൈലാഖ് ഒലിവ് ഗോൾഡ് ഷെയ്‌ഡിലാണെത്തുന്നത്. പുതിയ വാഹനത്തിന്റെ ബുക്കിംഗ് ഡിസംബർ രണ്ടിന് ആരംഭിക്കും. ജനുവരിയിൽ നിരത്തുകളിലെത്തും. ഇന്ത്യയിൽ ഒരു ലക്ഷം വാഹനങ്ങളുടെ വില്‌പ്പനയെന്ന ലക്ഷ്യത്തിലേക്കെത്താൻ കൈലാഖ് സ്‌കോഡയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ, മാരുതി ബ്രസ, കിയ സോണറ്റ് എന്നിവയോടാണ് കൈലാഖ് മത്സരിക്കുക.
ഡിസൈനും സുരക്ഷയും
കുഷാഖിന്റെ ചെറുപതിപ്പായിട്ടാണ് കൈലാഖ് ഡിസൈൻ ചെയ്തിട്ടുള്ളത്. സ്‌കോഡയുടെ എം.ക്യു.ബി-എ.ഒ-ഐ.എൻ പ്ളാറ്റ്ഫോമിലാണ് നിർമ്മാണം. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എ.ബി.എസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങിയവയുണ്ട്. ഡ്രൈവർക്കും മുന്നിലെ സഹയാത്രികനും പവേർഡ് സീറ്റ് അഡ്‌ജസ്‌റ്റ്മെന്റ് സംവിധാനവും പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |