കോയമ്പത്തൂർ: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ദക്ഷിണ മേഖലയുടെ ബിസിനസ് ഓൺട്രപ്രനർഷിപ്പ് അവാർഡ്സ്-2022ലെ 'ബിസിനസ് പേഴ്സൺ ഒഫ് ദി ഇയർ പുരസ്കാരം" വാക്കറൂ മാനേജിംഗ് ഡയറക്ടർ വി. നൗഷാദിന് സമ്മാനിച്ചു. 10 വർഷത്തിനുള്ളിൽ 1,800 കോടി രൂപ വിറ്റുവരവ് നേടി, ഇന്ത്യയിലെ ഏറ്റവും വലിയ പി.യു ഫുട്വെയർ കമ്പനിയായി വാക്കറൂ കരസ്ഥമാക്കിയ വളർച്ച പരിഗണിച്ചാണ് പുരസ്കാരം.
ഇന്ത്യയിലും ജി.സി.സി., സാർക്ക്, ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങളിലും വാക്കറൂവിന് സാന്നിദ്ധ്യമുണ്ട്. ചെന്നൈയിൽ നടന്ന ബിസിനസ് ഓൺട്രപ്രനർഷിപ്പ് അവാർഡ്സ് പത്താം എഡിഷനിൽവച്ച് സി.ഐ.ഐ ദക്ഷിണമേഖലാ ചെയർമാനും കാവിൻകെയർ മാനേജിംഗ് ഡയറക്ടറുമായ സി.കെ. രംഗനാഥൻ അവാർഡ് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |