ഇൻസ്റ്റന്റ് ഫുഡ് ഡെലിവറി പദ്ധതിയുമായി സൊമാറ്റോ
ന്യൂഡൽഹി: കാത്തിരിക്കാൻ ക്ഷമയില്ലാത്ത ഭക്ഷണപ്രിയർക്കായി സൊമാറ്റോ ഇൻസ്റ്റന്റ് ഫുഡ് ഡെലിവറി പദ്ധതി ഒരുക്കുന്നു. ആദ്യഘട്ടത്തിൽ ഗുരുഗ്രാമിലുള്ളവർക്കാണ് സേവനം ലഭിക്കുക. നേരത്തേ നടപ്പാക്കിയ അതിവേഗ പലചരക്കുവിതരണ പദ്ധതിയുടെ ചുവടുപിടിച്ചാണ് പുതിയ സംരംഭം.
നിലവിൽ ഓർഡർ ലഭിച്ച് ശരാശരി 30 മിനിട്ടിനകമാണ് സൊമാറ്റോ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇത് ഏറെ 'സ്ളോ" ആണെന്ന് സ്വയം വിലയിരുത്തിയാണ് പുതിയ പദ്ധതി ഒരുക്കിയത്. 'സൊമാറ്റോ ഇൻസ്റ്റന്റ്" എന്നാണ് പദ്ധതിയുടെ പേര്. ഹോട്ടലുകളിലെ 'ബെസ്റ്റ് സെല്ലർ" ഭക്ഷണയിനങ്ങളായിരിക്കും സൊമാറ്റോ ഇൻസ്റ്റന്റിലൂടെ ലഭിക്കുക. മറ്റ് ഇനങ്ങൾ ശരാശരി 30 മിനിട്ടിലേ കിട്ടൂ. സൊമാറ്റോ ഇൻസ്റ്റന്റിൽ ഭക്ഷണത്തിന് വില കുറവായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |