
ന്യൂഡൽഹി: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും 'കൗ ഹഗ് ഡേ'യായി ആചരിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
പശുക്കളെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്നാണ് വിചിത്ര ന്യായം.തിങ്കളാഴ്ച കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും സർക്കുലറിൽ പറയുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
Move-over #ValentinesDay, Celebrate February 14 as #CowHugDay says- Animal Welfare Board of India pic.twitter.com/g5Nd8O1Djw
— ashok bagriya (@ashokbagriya10) February 8, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |