ന്യൂഡൽഹി: വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ച് പെട്രോളിയം, എണ്ണ കമ്പനികൾ. ഇതോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 2028 രൂപയായി. പുതുക്കിയ വില നിലവാരം ഇന്നലെ മുതൽ നിലവിൽ വന്നു. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസം ഒന്നിന് എണ്ണ കമ്പനികൾ ഗാർഹിക സിലിണ്ടറുകൾക്ക് യൂണിറ്റിന് 50 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 350 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,119.5 രൂപയായി ഉയർന്നിരുന്നു. പാചക വാതക വിലയിൽ സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവായിരുന്നു മാർച്ചിൽ ഉണ്ടായത്.
കേരളത്തിലെ വില
തിരുവനന്തപുരം- 2055.50 രൂപ
കൊച്ചി- 2034.50 രൂപ
കോഴിക്കോട്- 2067.00 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |