ബംഗളൂരു: രാജ്യത്ത് സാമൂഹികവും സാമുദായികവുമായ വിഭജനം നടത്തുന്ന ശക്തികൾക്കെതിരെ പോരാടുക എന്നതാണ് വെല്ലുവിളിയെന്ന് നാഷണലിസ്റ്ര് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ. കർണാടക ഫലം സൂചിപ്പിക്കുന്നത് സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നാണ്. തൊഴിലാളി വർഗം ശക്തമായും ഐക്യത്തോടെയും നിലകൊള്ളുകയാണെങ്കിൽ അത് രാജ്യത്ത് മറ്റിടങ്ങളിലും ആവർത്തിക്കാൻ കഴിയുമെന്നും പവാർ പറഞ്ഞു. രാഷ്ട്രം ഭരിക്കുന്ന ചില ശക്തികൾ മതത്തിന്റെയും ജാതിയുടെയും പേരിൽ സംഘർഷം സൃഷ്ടിച്ച് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുന്നു. അധികാരം ജനങ്ങളുടെ ക്ഷേമത്തിനല്ല, അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. ഈ ശക്തികൾക്കെതിരെ പോരാടുക എന്നതാണ് വെല്ലുവിളി. അല്ലാത്തപക്ഷം സാധാരണക്കാർ നശിപ്പിക്കപ്പെടുമെന്നും പവാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |