ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം അടക്കം ആഗോള പ്രശ്‌നങ്ങളിൽ ഐക്യരാഷ്ട്ര സഭ കാഴ്‌ച്ചക്കാരനായി മാത്രം നിൽക്കുന്നുവെന്ന് വിമർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ഡൽഹിയിൽ 'കൗടില്യ ഇക്കോണമിക് കോൺക്ലേവിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന ആഗോള സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്ത പഴയ കമ്പനിയെ പോലെയാണ് ഐക്യരാഷ്ട്രസഭയുടെ പോക്ക്. ലോകത്തിന്റെ വേഗതയ്‌ക്കൊപ്പം യു. എൻ സഞ്ചരിക്കുന്നില്ല. അത് ആഗോള വെല്ലുവിളികൾ നേരിടാൻ ബദൽ മാർഗങ്ങൾ തേടാൻ ലോകരാജ്യങ്ങളെ നിർബന്ധിതരാക്കി. കൊവിഡ് കാലത്ത് ഐക്യരാഷ്ട്ര സഭ കാര്യമായി ഇടപെട്ടില്ല. റഷ്യ-യുക്രെയിൻ, ഇസ്രയേൽ - ഇറാൻ സംഘർഷങ്ങളിൽ നിഷ്ക്രിയമായി നിൽക്കുന്നു.
ചിരി പടർത്തി മറുപടി
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ, ഹംഗേറിയൻ - അമേരിക്കൻ കോടീശ്വരൻ ജോർജ് സോറോസ് എന്നിവരിൽ ആരോടൊപ്പം അത്താഴം കഴിക്കാൻ തീരുമാനിക്കുമെന്ന് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നവരാത്രി കാലമായതിനാൽ താൻ നിരാഹാരത്തിലാണെന്ന എസ്.ജയശങ്കറിന്റെ മറുപടി ചിരി പടർത്തി. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പൗരത്വം മോദി സർക്കാർ റദ്ദാക്കാൻ പോകുകയാണെന്ന് ജോർജ് സോറോസ് മുൻപ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |