മുംബയ്: 2022 ഡിസംബർ 28ന് രത്തൻ ടാറ്റയുടെ 84-ാം ജന്മദിന ആഘോഷത്തിന്റെ വീഡിയോ കണ്ട് ലോകം ചോദിച്ചു, ആരാണ് ഈ പയ്യൻ?. കണ്ടിട്ടൊരു പാഴ്സി ലുക്ക്. രത്തൻടാറ്റ തന്റെ പിൻഗാമിയായി ഏതെങ്കിലും പാഴ്സി കുട്ടിയെ കണ്ടു പിടിച്ചോ??? പലവിധ ഊഹാപോഹങ്ങൾ ഉയർന്നപ്പോൾ ആർക്കും അറിയില്ലായിരുന്നു ഇതാരെന്ന്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടാറ്റയുടെ നിഴലായി നിൽക്കുകയാണ് 29കാരനായ ശന്തനു നായിഡു. ഇപ്പോൾ ടാറ്റയുടെ പേഴ്സണൽ അസിസ്റ്റന്റും. രത്തൻ ടാറ്റ ശന്തനുവിനെ ഒരു മകനെപ്പോലെയാണ് പരിഗണിക്കുന്നത്. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ശന്തനു രത്തൻ ടാറ്റയുടെ ബിസിനസും നിക്ഷേപങ്ങളും നോക്കുന്നുമുണ്ട്.
ശന്തനു നായിഡു തന്റെ എൻ.ജി.ഒ വഴി തെരുവ് നായ്‌ക്കൾക്കായി പ്രവർത്തിച്ചിരുന്നു. ഇതിൽ ആകൃഷ്ടനായാണ് മൃഗസ്നേഹിയായ രത്തൻ ടാറ്റ ശന്തനുവിനെ ഒപ്പം കൂട്ടിയത്. ടാറ്റ ലോകം വിട്ട് പോകുമ്പോൾ ശാന്തനുവിന് നഷ്ടപ്പെടുന്നത് തന്റെ ബിസിനസ് ദൈവം എന്നതിൽ ഉപരി ഏറ്റവും പ്രിയപ്പെട്ടവനെയാണ്. ഒരിക്കൽ ശന്തനു തന്നെ പറഞ്ഞിട്ടുണ്ട് 'എന്റെ വീട്ടുകാരെക്കാൾ ഇഷ്ടം രത്തൻ ടാറ്റയെയാണ് '.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |