ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ സർക്കാർ രൂപീകരിക്കാനാെരുങ്ങുന്ന നാഷണൽ കോൺഫറൻസിന് ആത്മവിശ്വാസം നൽകി നാല് സ്വതന്ത്രൻമാരുടെ പിന്തുണ. സ്വതന്തരായി ജയിച്ച ചപ്യാരെ ലാൽ ശർമ്മ(ഇൻഡെർവാൾ), സതീഷ് ശർമ്മ(ഛംബ്), ചൗധരി മുഹമ്മദ് അക്രം(സുരൻകോട്ട്), ഡോ രാമേശ്വർ സിംഗ്(ബാനി) എന്നിവരാണ് പിന്തുണ അറിയിച്ചത്. ഇതോടെ ആറു സീറ്റുകളുള്ള കോൺഗ്രസിന് സർക്കാരിലുള്ള പിടി കുറയും. നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് ഇനി കോൺഗ്രസ് പിന്തുണയില്ലാതെയും സർക്കാർ രൂപീകരിക്കാം. 90 അംഗ സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നാമനിർദ്ദേശം ചെയ്യുന്ന അഞ്ചു പേരെ കൂടാതെയാണിത്. 42 സീറ്റുകളുള്ള നാഷണൽ കോൺഫറൻസിന് ആറു സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ അനിവാര്യമായിരുന്നു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പായതിനാൽ കോൺഗ്രസ് സർക്കാരിൽ വലിയ ഘടകമല്ലാതായി മാറും. ഒരു സീറ്റുള്ള സി.പി.എമ്മിന്റെ പിന്തുണയുണ്ട്.
സർക്കാർ രൂപീകരിക്കാൻ ഒമർ
ഇന്നലെ ചേർന്ന നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗം ഒമർ അബ്‌ദുള്ളയെ നേതാവായി തിരഞ്ഞെടുത്തു. കോൺഗ്രസ്, സി.പി.എം, സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണ കത്തുമായി ലെഫ്റ്റന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുമെന്ന് ഒമർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |