ന്യൂഡൽഹി : പി.എം. ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതി ഇന്നലെ മൂന്നുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഭാരത് മണ്ഡപത്തിലെ ഗതിശക്തി അനുഭൂതി കേന്ദ്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതിയുടെ നാഴികക്കല്ലുകളും നേട്ടങ്ങളും സവിശേഷതകളും പ്രദർശിപ്പിച്ചിരിക്കുന്നത് മോദി നടന്നുകണ്ടു. ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭമായി പി.എം. ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി മാറിയെന്ന് മോദി ചൂണ്ടിക്കാട്ടി. ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിലെ വികസനം ഒട്ടേറെ പേർക്ക് അവസരങ്ങൾ സൃഷ്‌ടിച്ചുവെന്നും കൂട്ടിച്ചേർത്തു. പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ മന്ത്രാലയങ്ങളെയും അഭിനന്ദിച്ചു.
കൽക്കരി, സ്റ്റീൽ, തുറമുഖം, ഭക്ഷണം, പൊതുവിതരണ മേഖലകളിൽ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്‌ടിവിറ്റിയിലെ വിഷയങ്ങൾ കണ്ടെത്തി പരിഹരിച്ചു കാര്യക്ഷമമാക്കുന്നു. പോഷകാഹാരം ആവശ്യമായിട്ടുള്ള മേഖലകൾ കണ്ടെത്തി അവിടുത്തെ അംഗൻവാടികളെ പി.എം. ഗതിശക്തി പദ്ധതിയിലേക്ക് കൊണ്ടുവന്നു. ഇത്തരത്തിൽ പത്ത് ലക്ഷം അംഗൻവാടികൾ കണ്ടെത്തി ദേശീയ ആസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതായി വാർത്താക്കുറിപ്പിൽ കേന്ദ്രസർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |