ന്യൂഡൽഹി: ഹരിയാന നിയമസഭാ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.ഐ.സി.സി ചുമതല വഹിച്ച ജനറൽ സെക്രട്ടറി ദീപക് ബാബരിയ രാജിവച്ചു. ഫലം വന്നയുടൻ രാജി സന്നദ്ധത അറിയിച്ചതാണെന്നും ഹരിയാനയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡൽഹിയുടെ ചുമതല വഹിച്ച ബാബരിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |