ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് സർവീസുകൾ വൈകുകയും തടസപ്പെടുകയും ചെയ്യുന്നതിലൂടെ വിമാന കമ്പനികൾക്ക് വൻ സാമ്പത്തിക ബാദ്ധ്യത. ഒരു വിമാനത്തിന് മൂന്നു കോടി രൂപയെങ്കിലും നഷ്‌ടമുണ്ടാകുന്നുവെന്നാണ് കണക്ക്. ഇന്നലെ മാത്രം കേരളത്തിൽ നിന്നടക്കമുള്ള ഇരുപതോളം വിമാനങ്ങൾക്ക് ബോംബു ഭീഷണിയുണ്ടായി. പരിശോധനയിൽ അവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു.
പറക്കാൻ ഒരുങ്ങുന്ന വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണികൾ ലക്ഷ്യമിടുന്നത്. അതിനാൽ വിമാനങ്ങൾ സർവീസ് റദ്ദാക്കുകയോ, വൈകിപ്പിക്കുകയോ ചെയ്യേണ്ടി വരും. വിമാനത്താവളങ്ങളിൽ കൂടുതൽ സമയം കിടക്കുന്നതിന് കൂടുതൽ വാടക നൽകണം.. ചില വിമാനങ്ങൾ പറന്നുയർന്ന ശേഷമാണ് ഭീഷണി വരുന്നത്. ഇന്ധനം ചോർത്തിക്കളഞ്ഞ ശേഷമാണ് അവ സുരക്ഷിത ലാൻഡിംഗ് നടത്തുക.
ഇന്നലെ ആകാശ, ഇൻഡിഗോ, വിസ്‌താര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. ആകാശയുടെ അഹമ്മദാബാദ്-മുംബയ്, ഡൽഹി-ഗോവ, മുംബയ്-ബാഗ്‌ഡോഗ്ര, ഡൽഹി-ഹൈദരാബാദ്, കൊച്ചി-മുംബയ്, ലഖ്‌നൗ-മുംബയ്, ഇൻഡിഗോയുടെ ജിദ്ദ-മുംബയ്, കോഴിക്കോട്-ദമാം, ഡൽഹി-ഇസ്താംബൂൾ, മുംബയ്-ഇസ്‌താംബൂൾ, ഗോവ-അഹമ്മദാബാദ്, പൂനെ-ജോധ്പൂർ, വിസ്‌താരയുടെ ഡൽഹി-ഫ്രാങ്ക്ഫർട്ട്, സിംഗപ്പൂർ-മുംബയ്, ബാലി-ഡൽഹി, സിംഗപ്പൂർ-ഡൽഹി, സിംഗപ്പൂർ-പൂനെ, മുംബയ്-സിംഗപ്പൂർ വിമാനങ്ങൾ പരിശോധനകൾക്ക് വിധേയമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |