ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം അവസാനിപ്പിച്ച് ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിയന്ത്രണ രേഖയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ ദീപാവലി ദിനത്തിൽ മധുരം പങ്കിട്ട് ഇന്ത്യ-ചൈന സേനാംഗങ്ങൾ.
സൈന്യം പിൻമാറിയ മേഖലകളിൽ മുഖാമുഖം വരാതെ ഇരു സേനകളും പട്രോളിംഗ് പുനരാരംഭിച്ചു.
ലഡാക്കിൽ ഇരു സേനകളുടെയും കമാൻഡർമാരുടെ പതിവു കൂടിക്കാഴ്ചയ്‌ക്ക് വേദിയാകുന്ന ചുഷുൽ മാൾഡോ, സംഘർഷ മേഖലയായിരുന്ന ദൗലത്ത് ബേഗ് ഓൾഡി, അരുണാചൽ പ്രദേശിലെ ബഞ്ച (കിബുതുവിനടുത്ത്), സിക്കിമിലെ നാഥുല എന്നിവിടങ്ങളിലാണ് സൈനികർ മധുരം കൈമാറിയത്.
സേനാ പിൻമാറ്റത്തിന്റെ ഭാഗമായി പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. സേനാ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും ഇരു സൈന്യവും പരിശോധന നടത്തുന്നുണ്ട്. കരാർ പ്രകാരം സേനകൾ പിൻമാറിയത് ഇരുപക്ഷവും സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |