റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് റാഞ്ചിയിൽ പുറത്തിറക്കും. ഇതിനുശേഷം ദൽബുമാർഗ്, ബർക്കത, സിമാരിയ എന്നിവിടങ്ങളിലെ റാലികളിൽ അമിത് ഷാ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ജാർഖണ്ഡിന്റെ ചുമതലയുമുള്ള ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തും. ഗാർവ, ചായ്ബസ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ അദ്ദേഹം സംസാരിക്കും.
'പാഞ്ച് പ്രാൺ"
പാഞ്ച് പ്രാൺ എന്ന പേരിൽ അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നത്.
1. ഗോഗോ ദീദി യോജന പദ്ധതിയിലൂടെ സ്ത്രീകൾക്ക് മാസം 2,100 രൂപ ധനസഹായം
2. ഓരോ കുടുംബത്തിനും 500 രൂപയ്ക്ക് എൽ.പി.ജി സിലിണ്ടർ. വർഷം രണ്ട് സിലിണ്ടറുകൾ സൗജന്യം.
3. യുവാക്കൾക്ക് സർക്കാർ ജോലിയിൽ അഞ്ച് ലക്ഷം അവസരങ്ങൾ
4. യുവ ശക്തി യോജന പദ്ധതിയിലൂടെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മാസം 2,000 രൂപയുടെ ധനസഹായം.
5. എല്ലാ കുടുംബങ്ങൾക്കും ഭവനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |