ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആറിൽ രാഷ്ട്രീയ പാർട്ടികൾ അനാവശ്യ ഭീതി പരത്തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി കൂടിക്കലർന്ന് സങ്കീർണമാകാതിരിക്കാൻ ഭരണപരമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർമാരുമായി കൂടിക്കാഴ്ചകൾ നടത്തി. ഒരിടത്തും പ്രശ്നമില്ല. 99% എന്യൂമറേഷൻ ഫോമുകളും വിതരണം ചെയ്തു. അതിൽ 50%ൽപ്പരം തിരിച്ചുവാങ്ങി ഡിജിറ്റൽ രൂപത്തിലാക്കിയെന്നും കമ്മിഷൻ അറിയിച്ചു.