SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

കേരള വികസനത്തിനും ഗുണമാകും: രാജീവ് ചന്ദ്രശേഖർ

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: കേരള ജനതയുടെ വികസനത്തിന് മതിയായതെല്ലാം കേന്ദ്ര ബഡ്ജറ്റിലുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസന പരിഷ്‌കാരങ്ങൾ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന് ആഹ്ളാദം പകരുന്നതാണ്.

കേന്ദ്രപദ്ധതികൾ നടപ്പാക്കാതെ പാഴാക്കിയും പേരും ലക്ഷ്യവും മാറ്റി ഉപയോഗമില്ലാതാക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ, ചോദിച്ചതൊന്നും ബഡ്ജറ്റിൽ തന്നില്ലെന്ന് വ്യാജപ്രചാരണം നടത്തുന്നതിൽ കാര്യമില്ല. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന 50 വർഷത്തെ പലിശ രഹിത വായ്പയിൽ, 75,000 കോടി രൂപയുടെ നേട്ടം വ്യക്തവും സുതാര്യവുമായ ബിസിനസ് പദ്ധതികളുണ്ടെങ്കിൽ കേരളത്തിന് നേടാം. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള പലിശ രഹിത വായ്പയും സംസ്ഥാനത്തിന് പ്രയോജനപ്പെടും. 517 പുതിയ വ്യോമയാന റൂട്ടുകളും 4,00,000 സാധാരണ ബോഗികൾ വന്ദേ ഭാരത് ആക്കി മാറ്റുന്നതും കേരളത്തിന്റെയും വ്യോമ, റെയിൽ കണക്ടിവിറ്റിക്ക് ഉത്തേജനം നൽകും. വികസനത്തിൽ രാഷ്ട്രീയം കളിക്കാതെ പൊളിറ്റിക്സ് ഒഫ് പെർഫോമൻസ് ആണ് നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് എൻ.ഡി.എ സർക്കാർ വന്നാൽ രാഷ്ട്രീയം വികസനത്തിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY