SignIn
Kerala Kaumudi Online
Tuesday, 28 April 2026 9.08 AM IST

ലീന ജയ്സാനി നിര്യാതയായി

Increase Font Size Decrease Font Size Print Page
leena-jaisani-ficci

ന്യൂഡൽഹി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ഡെപ്യൂട്ടി സെക്രട്ടറി ജനറലും, മീഡിയ ആൻഡ് എന്റർടെയ്‌ൻമെന്റ് മേധാവിയുമായ ലീന ജയ്സാനി അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഞായറാഴ്ച വൈകീട്ടായിരുന്നു മരണം. അസുഖബാധിതയായി ഗുരുതരനിലയിൽ വെന്റിലേറ്ററിൽ ആയിരുന്നു. 30 വർഷത്തോളമായി ഫിക്കിയിൽ പ്രവ‌ർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ സിനിമയ്‌ക്ക് വ്യാവസായിക പദവി നേടിയെടുക്കാൻ ഏറെ പ്രയത്നിച്ചു. സിനിമ നിർമ്മാണ പ്രക്രിയ ലളിതമാക്കുന്നതിന്റെ ഭാഗമായി ഫിലിം ഫെസിലിറ്റേഷൻ ഓഫീസ് രൂപീകരിച്ചതിലും മുൻപന്തിയിൽ നിന്നു. ഇന്നലെ വൈകീട്ട് നാലിന് ഡൽഹി ലോധി റോഡ് ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകൾ.

TAGS: NEWS 360, NATIONAL, NATIONAL NEWS, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ