ന്യൂഡൽഹി: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. പാറ്റ്നയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മന്ത്രിസഭാ യോഗത്തിനിടെയായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാർ വിവരം അറിഞ്ഞത്. മരണത്തിൽ അനുശോചിച്ച മുഖ്യമന്ത്രി ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്നും അറിയിച്ചു. 1985 ബാച്ച് എെ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഫെബ്രുവരിയിലാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |