SignIn
Kerala Kaumudi Online
Friday, 26 April 2024 2.03 PM IST

വാക്സിൻ പാഴാക്കാത്ത കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിൻ പാഴാക്കാതെ മാതൃക കാണിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെയും നഴ്‌സുമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കേരളത്തിന് ലഭിച്ച വാക്സിൻ പൂർണമായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രശംസയറിയിച്ചത്.

വാക്സിൻ പാഴാക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും മാതൃക കാട്ടുന്നതിൽ സന്തോഷമുണ്ട്. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ വാക്സിൻ പാഴാക്കാതിരിക്കുന്നത് പ്രധാനമാണെന്നും മോദി ട്വീറ്റ് ചെയ്തു.

കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് 73.38 ലക്ഷം ഡോസ് ലഭിച്ചെന്നും ഓരോ വയലിലും വേസ്‌സ്റ്റേജ് ഫാക്ടറായി അധികമുള്ള ഡോസുകൾ കൂടി ഉപയോഗപ്പെടുത്തി 74,26,164 ഡോഡ് കേരളത്തിൽ കുത്തിവച്ചെന്നുമാണ് നഴ്സുമാരെ അഭിനന്ദിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രിയു ട്വീറ്റ് ചെയ്തത്.

തമിഴ്‌നാട് ഉൾപ്പെടെ പാഴാക്കി

കേന്ദ്രസർക്കാർ ഇതുവരെ 17.02 കോടി ഡോസ് വാക്സിനാണ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയത്. ഇതിൽ പാഴായത് ഉൾപ്പെടെയുള്ള ഉപഭോഗം 16.07 കോടിയാണ്. ലക്ഷദ്വീപിൽ 9.76 ശതമാനമാണ് പാഴായത്. തമിഴ്‌നാട്ടിൽ 8.83, അസാമിൽ 7.70, മണിപ്പൂർ 7.44 ശതമാനം.

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 36 ലക്ഷം ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് കൈമാറും. കേരളത്തിന് ഒരു ലക്ഷം ഡോസ് കിട്ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.