ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാംക്ളാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ഇന്നലെ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായില്ല. ജൂൺ ആദ്യവാരം സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന.
അതിനിടെ, കൊവിഡും ലോക്ക്ഡൗണും പരിഗണിച്ച് 12-ാം ക്ളാസ് പരീക്ഷ റദ്ദു ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിനോടും രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്ന സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |